പഠന സൌകര്യമോ അടിസ്ഥാന സൌകര്യമോ ഒരുക്കാതെ വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ വഴക്കുമ്പാറ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.
പ്രഗല്‍ഭരായ സ്ഥിരം അധ്യാപകര്‍ ഇവര്‍ക്ക് പുറമെ വിരമിച്ച പ്രമുഖരായ അധ്യാപകരുടെ ക്ലാസുകള്‍. വിശാലമായ ലൈബ്രറി, താമസിക്കാന്‍ സൌകര്യപ്രദമായ ഇടങ്ങള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍ വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു സ്ഥാപനത്തിന്റെ ബ്രോഷറില്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സ്ഥാപനത്തില്‍ പ്രവേശനം നേടിയതെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനൊക്കെ പുറമെയാണ് ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറിയില്‍ ഇരിക്കേണ്ട ഗതികേട്. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടില്‍ ഒന്നും പറയാനില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.