India Kerala

സംവരണ അട്ടിമറി; ശ്രീചിത്രയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ സന്ദര്‍ശനം

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ തീരുമാനം. ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈ മാസം 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും അന്നേ ദിവസം ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീചിത്രയിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.