ജി.ഡി.പിയിലെ ഇടിവ് വ്യക്തമായതിന് പിന്നാലെ രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ ഗുരുതര മാന്ദ്യമെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളില്‍ വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്ന് 2.1 ലേക്ക് ഇടിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കല്‍ക്കരി , ക്രൂഡ് ഓയില്‍ അടക്കമുള്ള പ്രധാന വ്യവസായങ്ങളിലാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസം മുതലാണ് രാജ്യത്തെ എട്ട് പ്രധാന വ്യവസായിക മേഖലകളിലെയും വളര്‍ച്ചക്ക് തിരിച്ചടിയേല്‍ക്കാന്‍ ആരംഭിച്ചത്. ഏപ്രിലില്‍ 5.8 ല്‍ നിന്ന് […]
രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മേള ഇത്തവണ നടത്തുക. തിരുവനന്തപുരത്ത് മാത്രമാകും മേള സംഘടിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമായിരുന്നു മേള […]