ഡോക്ടര്‍മാരും മറ്റു സൌകര്യങ്ങളുമില്ലാത്തെ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതീക്ഷ വെക്കുന്നത് കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍. എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സാധ്യതയില്ല. കോളേജ് മാറ്റം മാത്രമാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ.
2016ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ അധ്യയനം നല്ല രീതിയില്‍ നടന്നു. 2017 മുതല്‍ അധ്യയനം മുടങ്ങി. കാര്യങ്ങള്‍ ശരിയാകുമെന്ന മാനേജ്മെന്റ് വാഗ്ദാനത്തില്‍ മുന്നോട്ടുപോയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പ്രതീക്ഷയറ്റതോടെയാണ് നിയമവഴി തേടിയത്. ആരോഗ്യ വകുപ്പിന് മുന്നിലും ആരോഗ്യ സര്‍വകലാശാലക്ക് മുന്നിലും പരാതിപ്പെട്ടെങ്കിലും മെഡിക്കല്‍ കൌണ്‍സിലും കോടതിയുമാണ് ആശ്രയമെന്ന നിലപാടാണ് അവരുമെടുത്തത്.
ഡോക്ടര്‍മാരോ രോഗികളോ ഇല്ലാത്ത ഈ കോളജില്‍ തുടര്‍പഠനം അസാധ്യമാണെന്ന ബോധ്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. മറ്റു കോളജിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയ കേരള മെഡിക്കല്‍ കോളജിന്റെ മാതൃക ഇക്കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളതും. നിലവിലെ കോളജിന്റെ അവസ്ഥയെക്കുറിച്ച മെഡിക്കല്‍ കൌണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥികളുടെ മുഴുവന്‍ പ്രതീക്ഷയും