തൃശൂര്‍ ചിയ്യാരത്ത് പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു. ചിയ്യാരം സ്വദേശി നീതു (22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വടക്കേക്കാട് സ്വദേശ് നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് സൂചന.
Related News
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; മൂന്ന് പേരെ രക്ഷപ്പെടുത്തി
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് കാരണം. ബോട്ടിന് യാതൊരു രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു. ‘റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ചാണ്ടി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വാടകക്കെടുത്തത് അനസ് എന്നയാളാണ്
ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; ഗർഭിണിക്ക് രക്തം മാറി നൽകി
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് രക്തം മാറി നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍
തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി. സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ […]