Kerala

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; സുപ്രീംകോടതിയിലെ പകുതിയോളം ജീവനക്കാർക്ക് രോ​ഗം

സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു.

രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75,086 പേർ രോഗമുക്തരായി. 904 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.