India Kerala

കൊച്ചി മേയറെ പഴി ചാരാനുള്ള നീക്കത്തിന് തടയിട്ട് നേതൃത്വം

സംസ്ഥാനനേതൃത്വം. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം കോര്‍പ്പറേഷനിലെ ഭരണപരാജയമാണെന്ന ഐ ഗ്രൂപ്പുകാരുടെ ആരോപണത്തെ എ ഗ്രൂപ്പുകാര്‍ തന്നെ പിന്തുണച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹൈബി ഈഡന്‍ എം.പിയാണ് കോര്‍പ്പറേഷനെതിരെ ആദ്യ വെടിപൊട്ടിച്ചത്. ഭരണപരാജയം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാരോപിച്ച എം.പി രൂക്ഷമായ വിമര്‍ശനമാണ് കോര്‍പ്പറേഷനെതിരെ ഉന്നയിച്ചത്. ഇതിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി ഹൈബിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗ്രൂപ്പ് ഭേദമന്യേ പിന്തുണയുമായി നേതാക്കളെത്തി. മേയറെ മാറ്റണമെന്ന് എ ഗ്രൂപ്പിലെ തന്നെ വളരെക്കാലമായുള്ള ആവശ്യമാണ്. പരാജയത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തത് മേയര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കോര്‍പ്പറേഷനെ മാത്രം പഴിചാരുന്നത് ശരിയല്ല. ഇത് വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വയം കുഴിതോണ്ടിയതിന് സമാനമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. മേയറെ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായിലെങ്കിലും അധികം വൈകാതെ കോര്‍പ്പറേഷനില്‍ വന്‍ അഴിച്ചുപണികളുണ്ടാവും