സമൂഹമാധ്യമങ്ങളില് മതസ്പര്ധ ഉണ്ടാകുന്ന വിധത്തില് പോസ്റ്റുകളിട്ടാല് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എല്ലാ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി മുഴുവന് ജില്ലാ പൊലീസ് മേധാവികള്ക്കും ജാഗ്രതാ നിര്ദേശവും നല്കിയിട്ടുണ്ട്. അതിര്ത്തികളില് പ്രത്യേക പരിശോധനയും നടക്കും.
Related News
കുരങ്ങുവസൂരി : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ച പശ്താത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ കുരങ്ങുവസൂരി സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്. വ്യാപനത്തോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങുവസൂരിയിൽ ജാഗ്രത ശക്തമാക്കുകയാണ് സർക്കാർ. രേഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യവകുപ്പിൻറെ നിർദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി, നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. […]
ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ […]
പൊലീസ് നവീകരണ ഫണ്ടില് ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്ത്തി
പൊലീസ് നവീകരണ ഫണ്ടില് ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി ഉയര്ത്തി സര്ക്കാര് ഉത്തരവ് ഇറക്കി. രണ്ട് കോടിയില് നിന്നും അഞ്ച് കോടിയായാണ് ഫണ്ട് ഉയര്ത്തിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിരന്തര ആവശ്യത്തെ തുടര്ന്നാണ് സര്ക്കാര് പരിധി കൂട്ടി ഉത്തരവിറക്കിയത്. പൊലീസിലെ നവീകരണത്തിനായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതു ഉള്പ്പെടെയുള്ള ഗുരുതര ക്രമക്കേടുകള് സി.എ.ജി കണ്ടെത്തിയതിന് പിന്നാലെയാണ് ഡി.ജി.പിക്കുള്ള ഫണ്ട് കുത്തനെ ഉയര്ത്തിയ സര്ക്കാര് ഉത്തരവും പുറത്താകുന്നത്. പോലീസിനുള്ള കേന്ദ്ര-സംസ്ഥാന വിഹിതം ഉൾപ്പെടുന്ന നവീകരണ ഫണ്ടെന്ന പേരിലാണ് ഉത്തരവ്. ആഭ്യന്തര […]