ന്യൂജെനറേഷന്‍ കാലത്തെ തെരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വലിയ പ്രസക്തിയുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണം വ്യത്യസ്തമാണ്. പ്രചാരണത്തിനിടക്ക് ലഭിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോട്ടോ കാണുമ്പോള്‍ സംശയം വരാം ഇത് പോസ്റ്ററിനായി എടുത്ത ചിത്രങ്ങളാണെന്ന് എന്നാല്‍ പ്രചാരണത്തിനിടക്ക് ലഭിക്കുന്ന സ്വാഭാവിക ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കുന്നത്. ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ മാത്രമല്ല, പ്രചാരണത്തിന് ഇടക്ക് ലഭിക്കുന്ന വീഡിയോകളും സ്ഥാനാര്‍ഥി പ്രചാരണത്തിന് വ്യത്യസ്തമായി ഉപയോഗിക്കുന്നുണ്ട്.
ഈ പോസ്റ്ററുകളുടെ ഡിസൈന് പിന്നില്‍ മണ്ഡലത്തിലുള്ളവര്‍ മാത്രമല്ല കേരളത്തിന് പുറത്ത് വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവരുമുണ്ട്. ഫോട്ടോകള്‍ക്കൊപ്പം വ്യത്യസ്ത വാചകങ്ങളും ചേര്‍ത്ത് നിര്‍മിക്കുന്ന പോസ്റ്ററുകളും, വീഡിയോയും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് സ്ഥാനാര്‍ഥിയുടെ നവമാധ്യമ പ്രചാരണ ചുമതലയുള്ളവര്‍ പറയുന്നത്.