മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.
കേസിൽ പ്രതിയായ സുഭാഷ് വാസു പ്രസിഡന്റായ കമ്മിറ്റിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടത്. പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തർക്കം രൂക്ഷമായിരുന്നു.