India Kerala

പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു.

വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.