India Kerala

പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസൾട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.സമീപ ദിവസങ്ങളിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .ഇവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി.

രണ്ടായിരത്തോളം ആളുകൾ സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തിയതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ .മടങ്ങിയെത്തിയവരുടെ പട്ടിക തയ്യറാക്കി ഇവരെ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരെ 28 ദിവസവും. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ 14 ദിവസവും നിരീക്ഷണത്തിൽ വെക്കും.

രോഗ ലക്ഷണങ്ങൾ ഉള്ള 22 പേരാണ് ആശുപത്രി ഐസൊലേഷനിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മാങ്ങിയെത്തിയവരെ കൂടാതെ നേരത്തെ. രോഗം സ്ഥിരീകരിച്ചുവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 1254 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. തുടർച്ചയായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ ലഭിച്ചെങ്കിലും ആശങ്ക ഒഴിവായിട്ടില്ലെന്നും പത്തനംതിട്ടയിലും ഇനിയുള്ള രണ്ടാഴ്ച വളരെ നിർണായകമാണെന്നുമാണ് ജില്ലാ ഭരണകൂ‍‍ടത്തിന്റെ വിലയിരുത്തൽ.