മറിയം ത്രേസ്യയെ നാളെ റോമില്‍ വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. തൃശൂരിലെ കുഴിക്കാട്ടുശ്ശേരിക്കാര് ഏറെ ആഹ്ളാദത്തിലാണ്. മറിയം ത്ര്യേസ്യ സ്ഥാപിച്ച മഠവും മറിയം ത്രേസ്യയുടെ കബറിടവും കുഴിക്കാട്ടുശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.
സന്ദര്‍ശകര്‍ പതിവായി ഏറെ എത്താറുണ്ട് കുഴിക്കാട്ടുശ്ശേരിയില്‍. വിശുദ്ധ പദവിയിലേക്ക് മറിയം ത്ര്യേസയെ ഉയര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്ധനയുണ്ടിവിടെ. നാളെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഇന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് റോമില്‍ നടക്കുന്പോള് പരന്പരാഗതമായ ചടങ്ങുകളുമുണ്ടാകും. കുടുംബങ്ങളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി നിരവധി പേരാണ് കേരളത്തില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ടിട്ടുള്ളത്