തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും തുടരുമെന്നും ലൂസി അറിയിച്ചു. തന്റെ ഭാഗം കേൾക്കാൻ ഒരു ഏകാംഗ കമ്മീഷനെ പോലും സഭ നിയോഗിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മുമ്പ് സഭയുടെ കത്ത് വന്നിരുന്നു. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറാകില്ലെന്ന് അറിയിക്കുകയായിരുന്നു. സഭ തന്നോട് മാപ്പു പറഞ്ഞാല്‍ കേസുകൾ പിൻവലിക്കുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.