ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര യെ മഠത്തിൽ നിന്ന് ഇറക്കിവിടാൻ നീക്കം. ലൂസി ഇന്ന് മഠം വിട്ടിറങ്ങണമെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മകളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മക്ക് സന്യാസിനി സഭ കത്തയച്ചു. കത്തിൽ പ്രായമായ അമ്മയെ അപമാനിച്ചുവെന്ന് സി. ലൂസി ആരോപിച്ചു.
