Kerala

സില്‍വര്‍ലൈന്‍: പൗരപ്രമുഖരെ കാണാന്‍ മുഖ്യമന്ത്രി ഇന്ന് എത്തും

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്കു പോയതിനെ തുടര്‍ന്നു നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന് നടത്തുന്നത്. ഹോട്ടല്‍ സമുദ്രയില്‍ വൈകിട്ടു മൂന്നരയ്ക്കാണു യോഗം. അതേസമയം, യോഗം നടക്കുന്ന വേദിയിലേക്കു കെറെയില്‍ വിരുദ്ധ സമര സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്ന് ആരംഭിച്ച സില്‍വര്‍ലൈന്‍ വിരുദ്ധ യാത്ര ഇന്നാണ് ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്കു സംഘടിപ്പിക്കാനാണു തീരുമാനം. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടു സമര സമിതി മാര്‍ച്ചിനു പിന്തുണ തേടിയിട്ടുണ്ട്.