കെവിൻ കേസിൽ സസ്പെൻഷനിലായ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കുവാൻ തീരുമാനിച്ചു. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ ഐ.ജി വിജയ് സാക്കറെ ആണ് ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഐജി ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു നൽകിയ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് നടപടി. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയിൽ നിയമിക്കരുത് എന്ന് കോട്ടയം എസ്.പി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടു.
കെവിനെ കാണാതായ ദിവസം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു എം.എസ് ഷിബു. എന്നാൽ സ്റ്റേഷനിലെത്തിയ നീനുവിനെ പരാതി കേൾക്കാനോ കണ്ടെത്താൻ ഇയാൾ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. എസ്.ഐയുടെ ഭാഗത്തുനിന്നും ഗുരുതരവീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല നടപടികൾക്കായി ഐ.ജി വിജയ് സാക്കറെ നടത്തിയ അന്വേഷണത്തിലും വീഴ്ച കണ്ടെത്തി. ഇതേതുടർന്ന് ഷിബുവിനെ പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇതിനു നൽകിയ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് ആണ് ഐ.ജി നടപടി പിൻവലിച്ച് ഷിബുവിനെ സർവീസ് തിരികെ എടുത്തത്. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയിൽ നിയമിക്കരുതെന്ന് കോട്ടയം എസ്.പി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടു. വിചാരണ നടപടികൾ കോട്ടയത്ത് നടക്കുന്നതിനാൽ ഷിബുവിനെ മറ്റേതെങ്കിലും ജില്ലയിൽ നിയമനം നൽകണം എന്നാണ് എസ് .എ.പിയുടെ ആവശ്യം. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കോടതി നീനുവും കെവിൻ കുടുംബവും പറഞ്ഞതിന് പിന്നാലെയാണ്. വീഴ്ചവരുത്തിയ എസ്ഐയെ സർവീസിൽ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജുവിനെ സർവീസിൽ നിന്നും പുറത്താക്കുകയും ഡ്രൈവറായ അജയകുമാറിന്റെ ഇംക്രിമെൻറ് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.