Kerala

കോവിഡ് വ്യാപന ഭീതി; കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് തന്നെ

സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത്

കോവിഡ് വ്യാപന ഭീതിയെ തുടർന്ന് കണ്ണൂർ നഗരം തുടർച്ചയായ നാലാം ദിവസവും അടഞ്ഞ് കിടക്കുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരം അടച്ചത്. ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍റെ പരിശോധനാ ഫലം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേർക്കും വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കുമാണ് കണ്ണൂർ ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.രണ്ട് ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റി. ഈ കുട്ടിയടക്കം ജില്ലയിൽ ഒൻപത് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നഗരം ഒരാഴ്ച കൂടി അടച്ചിട്ടേക്കുമെന്നാണ് സൂചന.

ഇതിനിടെ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം ഇന്ന് യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ജനിതകമാറ്റം സംഭവിച്ച തീവ്രത കൂടിയ വൈറസാണ് ഇദ്ദേഹത്തിന്‍റെ മരണ കാരണമായതെന്നാണ് നിഗമനം. 116 പേരാണ് കൊവിഡ് ബാധിച്ച് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്.