അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.
Related News
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന്
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനാണ് തെരഞ്ഞെപ്പ്. ഈ മാസം 13ന് കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ല വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെപ്പ് നടക്കും. ഐ ഗ്രൂപ്പുകാരനായ ടി.ജെ. വിനോദിന് പകരക്കാരനായി അതേ […]
ശ്രീജിവിന്റെ മരണം; സി.ബി.ഐ റിപ്പോര്‍ട്ട് സി.ജെ.എം കോടതി തള്ളി
ശ്രീജിവിന്റെ മരണം അന്വേഷിച്ച സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
‘ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കും’; ഭീഷണി പ്രസംഗവുമായി SFI നേതാവ് ഹസൻ മുബാറക്
ചാലക്കുടി എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്. എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും തെരുവു പട്ടിയെപോലെ തല്ലുമെന്നും ഹസൻ മുബാറക്. എസ്എഫ്ഐ പ്രവർത്തകർ പൊലീസിന് എതിരെ ചാലക്കുടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസംഗം. എസ് ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. നേരത്തെയും വിവാദങ്ങളിൽ അകപ്പെട്ടയാളാണ് ഹസൻ മുബാറക്. സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ വലിയ അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. […]