അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലകുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം എന്നാല്‍ ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/shukkur-case-2.png?resize=1200%2C600&ssl=1)