തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേര്‍സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ പരീക്ഷയെഴുതുന്നതിനായി ഇന്ന് പൊലീസിന്റെ അകമ്പടിയില്‍ കോളജിലെത്തിക്കും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/shivaranjith-custody.jpg?resize=1200%2C600&ssl=1)