Kerala

‘വ അലൈക്കുമുസ്സലാം’ എന്ന് അഭിവാദ്യം; തട്ടിപ്പുകാരനെ പൊളിച്ചടുക്കി ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഓൺലൈൻ പണത്തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. അടുപ്പമുള്ളവരുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. ചിലർ അബദ്ധം പറ്റി പണം നൽകിയപ്പോൾ മറ്റ് ചിലർ തട്ടിപ്പ് കൃത്യമായി മനസ്സിലാക്കി. എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിനെയും ഇങ്ങനെ ഒരാൾ പറ്റിക്കാൻ ശ്രമിച്ചു. എന്നാൽ, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഈ തട്ടിപ്പ് പൊളിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. 

സുഹൃത്ത് അസ്ലം എന്നയാളുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അതിൽ നിന്ന് 20,000 രൂപയാണ് തട്ടിപ്പുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് ചോദിച്ചത്. ചോദിക്കുന്നതിനിടെ ‘അസ്സലാമു അലൈക്കും’ എന്നതിനു പകരം ‘വ അലൈക്കുമുസ്സലാം’ എന്ന് തട്ടിപ്പുകാരൻ അഭിവാദ്യം ചെയ്തു. ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.