കെ.ടി ജലീലിനെതിരെ രൂക്ഷവിമർശവുമായി മുൻ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ. വിവരക്കേടുകൾ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീൽ മാറിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കെ.ടി ജലീലിൽ നിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനത്ത് നിലനിർത്തണമെങ്കിൽ അദ്ദേഹത്തിന് മൃഗസംരക്ഷണ വകുപ്പ് നൽകണമെന്നും ഷിബു ബേബി ജോൺ ഫേസ് ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു.
