Kerala

ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍

”ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത്​ സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്​. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ​ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല”

ഡല്‍‍ഹി കലാപത്തിന് ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി ഡല്‍‌ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ യൂണിറ്റ് ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

”പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്​ പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതി​ന്‍റെ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത്​ സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്​. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ​ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല”

ഉമർ ഖാലിദി​ന്‍റെ പിതാവ്​ എസ്​.ക്യൂ.ആർ ഇല്യാസിന്‍റെ ട്വീറ്റിനൊപ്പം സ്റ്റാന്‍ഡ് വിത്ത് ഉമര്‍ ഖാലിദ് എന്ന #ടാഗോടെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്. ഡൽഹി കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദി​നെതിരെ ചുമത്തിയ കുറ്റം. ഡൽഹി കലാപത്തിന്‍റെ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച്​ നേരത്തെ ഉമർ ഖാലിദ്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് കത്ത് നല്‍കിയിരുന്നു.