തിരുവനന്തപുരം: ( 23.10.2019) ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുര്‍ റബ്ബ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.