ഒന്നര മാസത്തെ സൈക്കിൾ യാത്രക്കൊടുവിൽ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ കശ്മീരിലെത്തി. ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര് താണ്ടിയാണ് എത്തിയത്. ചൊവ്വാഴ്ച യാത്ര ശ്രീനഗറിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 20 ന് ആരംഭിച്ച യാത്ര അമ്പതാം ദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും കോവിഡ് പ്രതിസന്ധി യാത്ര അനിശ്ചിതത്വത്തിലാക്കിയെന്നും ഷഹീർ മീഡിയവണിനോട് പറഞ്ഞു. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് ഷഹീർ കശ്മീരിലേക്ക് യാത്ര ആരംഭിച്ചത്
Related News
വോട്ടർപ്പട്ടികയിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യു.ഡി.എഫ്
വോട്ടർപ്പട്ടികയിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യു.ഡി.എഫ്. കേരളത്തിലുടനീളം ക്രമക്കേട് നടന്നതായി കെ.പി.സി.സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ശക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 4 ലക്ഷം വ്യാജ വോട്ടര്മാരുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തല്. സാങ്കേതികവിദ്യാ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങള് തെളിവായി തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്ക്ക് കൈമാറിയിരുന്നു. സംഭവത്തില് കഴമ്പുണ്ടെന്നായിരുന്നു ടിക്കാറാം മീണയുടെ കണ്ടെത്തല്. ഇടതുപക്ഷ സര്വീസ് സംഘടനാ ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നാണ് യു.ഡി.എഫ്. ആരോപണം. തിരുവനന്തപുരം, നേമം, […]
സംസ്ഥാനത്ത് സമ്പര്ക്കത്തിലൂടെ രോഗികള് വര്ദ്ധിക്കുന്നു; എട്ട് ദിവസത്തിനിടെ 302 സമ്പര്ക്ക രോഗികള്
സമ്പര്ക്കത്തിലൂടെ കൊവിഡ് രോഗികള് കൂടിയതോടെ സംസ്ഥാനം ആശങ്കയില്. 302 പേര്ക്കാണ് എട്ട് ദിവസത്തിനിടെ സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത് .രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന് പ്ലാന് തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം ഒന്നിന് സമ്പര്ക്കത്തിലൂടെ രോഗം പകര്ന്നത് 13 പേര്ക്ക്. രണ്ടാം തിയതി 14 പേര്ക്കാണ് രോഗം പകര്ന്നത്. 27 പേര്ക്ക്മൂന്നിന് സമ്പര്ക്കത്തിലൂടെ രോഗം പകര്ന്നു. നാലാം തിയതി 17പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം പകര്ന്നതെങ്കില് അഞ്ചിനത് 38 പേര്ക്കായി. 35 പേര്ക്ക് ആറിന് രോഗബാധ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി […]
മന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. ആർ ബിന്ദുവുന്റെ നടപടി സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു. കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറാവുന്നത്. ഗവർണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഏറ്റവും പ്രധാനം കണ്ണൂർ സർവകലാശാലയിലെ വിസി പുനർ നിയമനവുമായി ബന്ധപ്പെട്ടാണെന്നും ചെന്നിത്തല പറയുന്നു. വൈസ് ചാൻസിലറുടെ പുനർ […]