India Kerala

സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ്

സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ് . വയനാട്ടിലെ നാല് ആശുപത്രികളിലെത്തിച്ചിട്ടും ആന്റിവെനം നൽകിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേൽക്കുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം പിതാവ് അഡ്വക്കേറ്റ് എന്‍.വി അസീസ് എത്തിയാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതുവരെയും കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിൽ അധ്യാപകർക്ക് വീഴ്ചപറ്റി. ഗുരുതരാവസ്ഥയിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആന്റിവെനം നൽകാൻ ആശുപത്രി അധികൃതരും തയ്യാറായില്ല. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കൂടുതൽ ശിക്ഷാ നടപടികൾ.