കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണെന്ന കാര്യം മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് സുരേന്ദ്രനുള്ള മറുപടിയെന്നും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് സന്ദര്‍ശനത്തിനിടെ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. മീഡിയവണ്‍ ചാനല്‍ വാര്‍ത്താ സഹിതമാണ് ഷാഫി മറുപടി നല്‍കിയത്. കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയതിനെയും അദ്ദേഹം പരിഹസിച്ചു. പൂജ്യത്തെ മലയാളികൾ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.
![](https://scontent.fcok4-1.fna.fbcdn.net/v/t1.6435-9/s960x960/181161445_322388805915567_2210127793107949904_n.jpg?_nc_cat=1&ccb=1-3&_nc_sid=110474&_nc_ohc=m0aXgzTpIHUAX_ZltXd&_nc_ht=scontent.fcok4-1.fna&tp=7&oh=a18e032612d6eb846d01b9013a8f2ecc&oe=60B631C4)
അവസാന നിമിഷം വരെ പോരാട്ടം മുറുകിയ പാലക്കാട് 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് പാലക്കാട് ഷാഫിയുടെ കൈപിടിയിലാകുന്നത്. കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്‍റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു.