Kerala

ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് ഇ.ശ്രീധരന്‍ താഴരുതെന്ന് ഷാഫി പറമ്പില്‍

ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു

മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. നിർമ്മാണത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇനി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അകത്ത് വിശദമായി പരിശോധിക്കാതെയാണ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാജ്യം ആദരിക്കുന്ന ടെക്നോക്രാറ്റിനെ സ്ഥാനാർഥിയായി ലഭിച്ചതോടെ ഷാഫി പറമ്പിലിന്‍റെ വികസന നേട്ടത്തെയും സർക്കാർ പദ്ധതികളെയും വിമർശിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഈ ശ്രീധരന്‍റെ വിമർശനങ്ങളെ വോട്ടർമാർ തള്ളി കളയുമെന്നാണ് യു.എല്‍.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രതീക്ഷ.