ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത് നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു .
Related News
കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന് പദ്ധതിക്ക് തുടക്കം
കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന് പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം […]
ഒമിക്രോണ്‍: രാജ്യാന്തര വിമാന സര്‍വീസ് വൈകും
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) അറിയിച്ചു. നേരത്തെ രാജ്യാന്തര വിമാന സര്‍വീസിന് നല്കിയ ഇളവുകള്‍ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസര്‍വീസ് പുനരാരംഭിക്കാനായിരുന്നു നീക്കം. അതേസമയം വിദേശത്ത് നിന്ന് ഡൽഹിയിൽ എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെ, […]
ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി
ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി. തൃക്കാക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുഹാസിനെതിരെ നല്കിയ പരാതിയാണ് ഒതുക്കി തീര്‍ത്തതെന്നാണ് പരാതി. നഴ്സസ് അടക്കമുള്ള ജീവനക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി. എന്നാല്‍ മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഡോക്ടറിന്റെ പക്കല്‍ നിന്ന് എഴുതി വാങ്ങിയാണ് പരാതി അവസാനിപ്പിച്ചത്. പരാതിക്കാരിയായ നഴ്സിന്റെ മൊഴിയും രേഖപ്പെടുത്താതെയായിരുന്നു മെഡിക്കല്‍ ഓഫീസറിന്റെ നടപടി. ഡോക്ടര്‍ വനിതാ ജീവനക്കാരോട് മോശമായി സംസാരിക്കുന്നത് പതിവായിരുന്നു എന്ന് ആരോപണം. സംഭവത്തില്‍ നഴ്സിന്റെ […]