തിരുവനന്തപുരം പൂന്തുറയില്‍ എസ്എഫ്ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ് ഐക്ക് സസ്പെന്ഷന്. ഗ്രേഡ് എസ് ഐ ഷൈലേന്ദ്ര കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. രാത്രി പെട്രോളിങ്ങിനിടെ ഇരുചക്ര വാഹനത്തിന് കൈ കാണിച്ചപ്പോഴാണ് എസ്.ഐയെ ഇടിച്ചു വീഴ്ത്തിയത്. അനാവശ്യമായി ലീവില്‍ കഴിയുന്നെന്ന് കാണിച്ചാണ് നടപടി.
Related News
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷ്യദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കാലവർഷക്കാറ്റുകളും വടക്കൻകേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ നിലനിൽക്കുന്ന ന്യുനമർദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം.
പാലാരിവട്ടം പാലം അഴിമതി കേസ്; പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി
പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ റിമാന്റ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടി. ഇന്ന് രാവിലെയാണ് മുവാറ്റുപുഴ സബ് ജയിലിൽ നിന്നും സൂരജ് ഉൾപ്പടെയുള്ള പ്രതികളെ റിമാൻറ് നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയത്. 36 ദിവസമായി ജയിലിൽ കഴിയുന്ന ഇവരെ മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിലാണ് ഹാജരാക്കിയത്. തുടർന്നാണ് 17 വരെ റിമാന്റ് നീട്ടി കോടതി ഉത്തരവായത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് […]
പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്ന് ലതികാ സുഭാഷ്
പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്. ഇതുവരെ അടിമുടി പാര്‍ട്ടിക്കാരി ആയിട്ടില്ല. എല്ലാം വൈകാരികമായി കാണുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു […]