തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.
Related News
ടോമിൻ തച്ചങ്കരിയുടെ ഭാര്യ അന്തരിച്ചു
ആംഡ് ബെറ്റാലിയന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കൊച്ചി കോന്തുരുത്തി സെന്റ്. ജോൺസ് പള്ളിയിൽ നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാരം. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി.
തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം
ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന് 12 ശിഷ്യന്മാരുടെ കാല് കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടക്കും. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്മാര്ക്ക് നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.
വാക്കുകൾ തിരുത്തണം: രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്; മന്ത്രി ഡോ.ആർ ബിന്ദു
ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് […]