കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Related News
ഗൂഢാലോചനാ കേസ് പൻവലിക്കണം; സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്
കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് പൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന വീണ്ടും ഹൈക്കോടതിയിലേക്ക്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തും. രഹസ്യമൊഴിയിലെ കാര്യങ്ങളാണ് താൻ വെളിപ്പെടുത്തിയതെന്നും അത് ഗൂഢാലോചനയുടെ പരിധിയിൽ വരില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. കസ്റ്റംസിന്റെ കൈയിലുള്ള മൊഴിപ്പകർപ്പടകം ഹൈക്കോടതിയിലെത്തിക്കാനാണ് പ്രതിയുടെ ശ്രമം. മുഖ്യമന്ത്രി […]
ഇന്ന് മുതല്‍ പിഴ: പിഴ ഈടാക്കിയാല്‍ കടകള്‍ അടക്കുമെന്ന് വ്യാപാരികള്‍
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ ഇന്ന് മുതല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. 10,000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക. ബദല്‍ മാര്‍ഗം ഒരുക്കാതെ നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയശേഷവും നിയമലംഘനം […]
ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്; 10 പേരെ പ്രതി ചേർത്തു
ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്് കേസിൽ 10 പേരെ പ്രതിചേർത്ത് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ. പ്രതികൾ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പെൺകുട്ടി 24നോട് വിശദീകരിച്ചു. പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് […]