സംസ്ഥാനത്ത് നിയമനവിവാദം കടുത്ത് നില്ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫില് ഏഴ് പേരെ കൂടി ഉള്പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല് സെക്രട്ടറിയായി പുത്തലത്ത് ദിനേശന്, പ്രസ് അഡ്വൈസറായി പ്രഭാവര്മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര് എന്നിവരാണ് പേഴ്സണല് സ്റ്റാഫില് നിയമിതരായത്. മുന്കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില് നിന്നും വിരമിക്കുമ്പോള് ഇവര്ക്ക് പെന്ഷന് ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്സണല് സ്റ്റാഫില് ഉള്പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.
Related News
‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തത്; മുഖ്യമന്ത്രി
ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരത്ത് തോല്വി മണക്കുന്നത് കൊണ്ടാണ് എല്.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നത്, ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്തെ എല്.ഡി.എഫ് കണ്വെന്ഷനില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്ത്തിയായി
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പൂര്ത്തിയായി. മൂന്ന് ഡോക്ടര്മാരടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. ഡോക്ടര്മാരായ വിവേക്,ഡേവിഡ്,സോജു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കലക്ടര്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് എന്നിവര്ക്ക് റിപ്പോര്ട്ട് കൈമാറും.ആരോഗ്യ സ്ഥിതി അനുകൂലമെങ്കില് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പേറ്റാന് അനുമതി ലഭിക്കും.ജില്ലാ കലക്ടര് ടി.വി അനുപമയുടെ നേതൃത്വത്തില് ചേര്ന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇന്ന് വൈകിട്ട് മൂന്നിനാണ് പരിശോധന. പരിശോധനാ ഫലം അനുകൂലമെങ്കില് നിയന്ത്രണങ്ങളോടെയായിരിക്കും എഴുന്നള്ളിപ്പില് പങ്കെടുപ്പിക്കുക. ഒന്നര മണിക്കൂര് മാത്രമായിരിക്കും എഴുന്നള്ളിപ്പിന് […]
സംസ്ഥാനത്ത് ഇന്ന് 6,996 പേര്ക്ക് കൊവിഡ്; ടിപിആർ 10.48 %, 84 മരണം
കേരളത്തില് ഇന്ന് 6,996 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര് 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര് 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]