India Kerala

കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല

സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജ് ഫീസ് ഘടനയിൽ ഈ വര്‍ഷം മാറ്റമുണ്ടാവില്ല. മാനേജ്മെന്റ് അസോസിയേഷനും സർക്കാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. പകുതി സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ കൺട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്മെന്റുകളും പ്രവേശനം നടത്തും . സർക്കാർ ക്വാട്ടയിലെ പകുതിയിൽ വരുമാനം കുറഞ്ഞവർക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും നൽകണം. മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റിൽ വാർഷിക ഫീസ് 99000 രൂപയും സ്പെഷൽ ഫീസ് 25000 രൂപയും ഒന്നര ലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും വാങ്ങാം.

15 ശതമാനം എൻആർഐ ക്വാട്ടയിൽ ഒന്നര ലക്ഷം രൂപ വാർഷിക ഫീസും 25000 രൂപസ്പെഷൽ ഫീസും ഒന്നര ലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും ഈടാക്കാം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ പരീക്ഷ പാസാകണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി.