Kerala

ആലപ്പുഴ സിപിഐഎമ്മിൽ വിഭാഗീയത; സജി ചെറിയാൻ വിരുദ്ധ വിഭാഗം രഹസ്യയോഗം ചേർന്നെന്ന് കണ്ടെത്തൽ

ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി.
സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.