വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി നൽകി.
Related News
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന് ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന് ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്. 18 പേരെങ്കിലും കേരളത്തില് നിന്ന് ജയിക്കണം. ഇപ്പോള് കോണ്ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര് ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന് ആലപ്പുഴയില് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിലെ പരിപാടി: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്
കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര് ചെയ്തത്. പാമ്പിനെ പ്രദര്ശിപ്പിക്കല്, പീഡിപ്പിക്കല് എന്നിവയ്ക്കാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ […]
ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ല, ചെയ്തത് നിയമവിരുദ്ധം; സര്ക്കാരിനെതിരെ വീണ്ടും ഗവര്ണര്
സര്ക്കാര് സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിലുറച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന് അനുവദിക്കില്ലെന്നും സര്ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്ണര് പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയില് പോയത് നിയമ വിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്ക്കാരിനുണ്ടായിരുന്നുവെന്നും ഗവര്ണര് പറയുന്നു. നിയമം ലംഘിക്കാന് ആര്ക്കും അവകാശമില്ല. താനും സര്ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില് ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുത്. നിയമസഭ തന്നെ പാസാക്കിയ ചട്ടം മറികടന്നാണ് പ്രമേയം പാസാക്കിയതെന്നും […]