സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വീടുകൾ അപകട ഭീഷണിയിലായി. ആലപ്പുഴയിൽ ആറാട്ടുപുഴ, വലിയഴീക്കൽ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.തീരദേശ റോഡ് തകര്‍ന്നു. കടല്‍ ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. മലപ്പുറം വെളിയങ്കോട് കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് തോപ്പയില്‍ മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളമിറങ്ങിയത്.
Related News
സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന്
മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് […]
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍
സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയിലായി. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. തൃശൂര്‍ മിണാലൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നും വിവരം. കോട്ടയം ഒഴവൂര്‍ സ്വദേശിനി നല്കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. യുവതി നേരിട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സ്പീക്കര്‍ പരാതി ഡിജിപിക്ക് കൈമാറി. പാലക്കാട് സ്വദേശിയാണ് പ്രവീണ്‍. നിരവധി സമാനമായ കേസുകള്‍ ഇയാള്‍ക്ക് എതിരെയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന് തൃശൂരില്‍ പറഞ്ഞു.