സംസ്ഥാനത്തെ സ്കൂളുകളിൽ ജൂൺ ഒന്നിന് പ്രവേശനോത്സവം. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂളുകൾ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകില്ല എന്നും അദ്ദേഹം പറഞ്ഞു.
Related News
കാനം രാജേന്ദ്രന് അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ […]
കൊവിഡ് ക്ലസ്റ്റർ രൂപപെട്ട സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ച തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ നടത്തനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എം സി എ അഞ്ചാം സെമസ്റ്റർ പരീക്ഷയാണ് നാളെ നടക്കുന്നത്. 59 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതാനുള്ളത്. ഈ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു, പലർക്കും രോഗ ലക്ഷണമുണ്ടെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കേരള സാങ്കേതിക സർവകലാശാലയുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു അവിടെ ചേർന്ന യോഗത്തിൽ പരീക്ഷകളിൽ മാറ്റമില്ല […]
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ശക്തമായ മഴ തുടരും, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനം വിലക്കി. തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ അതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. താഴ്ന്ന […]