India Kerala

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു.

1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌, ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌ എന്നാണ് സ്റ്റീഫൻ എം എൽ എ കുറിച്ചത്.

അഡ്വ. ജി സ്റ്റീഫൻ എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവത്തിന്‌ കൊല്ലത്ത്‌ തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌ ….
ആരോഗ്യ വകുപ്പ്‌ മന്ത്രി സ: വീണാ ജോർജ്ജ്‌