കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു വയസ് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി. കുട്ടികൾക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നതിനെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പ്രകീർത്തിച്ചത്.
മറ്റ് സംസ്ഥാനങ്ങൾ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ചെറിയ കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ തീരുമാനിച്ചത്. ഇത് നടപ്പിലാക്കുകയും ചെയ്തു.