India Kerala

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്

പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. പ്രതികളെക്കുറിച്ച് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കും. കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും.

എസ്.ബി.ഐ ആക്രമണ കേസില്‍ അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. ബിനുകുമാര്‍, അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിജുരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇന്നലെ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

അതിനിടെ ഇടത് സംഘടനാ ജീവനക്കാര്‍ക്കെതിരെ വനിതാ ജീവനക്കാര്‍ പരാതി നല്‍കി. എസ്.ബി.ഐ സ്റ്റാഫ് അസോസിയേഷനിലെ വനിതാ ജീവനക്കാരാണ് എന്‍.ജി.ഒ യൂണിയനെതിരെ പരാതി നല്‍കിയത്. അസഭ്യം പറഞ്ഞുവെന്നാണ് പരാതി.