തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതികളില്‍ ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരനാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
