ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസില്‍ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികളായ എട്ടു പേര്‍ ഒന്നര ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബുവും ജില്ല പ്രസിഡന്റ് അനില്‍ കുമാറും അടക്കം 8 പേര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുള്ളത്.
നേരത്തെ ഈ 8 പ്രതികളുടേയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ ദേശീയ പണിമുടക്കിനിടെയാണ് തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കേസ് ലഘൂകരിക്കാന്‍ പൊലീസിന് മേല്‍ എന്‍.ജി.ഒ യൂണിയന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.