തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍.
പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്ന് ബലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ പറഞ്ഞു. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു.
പരിശോധാവേളയില്‍ ബീനീഷിന്റെ ഭാര്യയെയും രണ്ടരവയസ് പ്രായമുള്ള മകളെയും എന്‍ഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് കുടുംബാഗംങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
സംഭവമറിഞ്ഞ് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തിയിരുന്നു. മുറിയില്‍ അടച്ചിട്ടാണ് ഇ.ഡി തങ്ങളെ ചോദ്യം ചെയ്തതെന്നും, കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാ മാതാവ് ആരോപിച്ചിരുന്നു.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നായിരുന്നു ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ അന്ന് പറഞ്ഞത്.