തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയ ഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
