തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ മാറിമാറിയുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍.
Related News
ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത
ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന് സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]
മറയൂരില്‍ വീണ്ടും ഒറ്റയാന്റെ കൊലവിളി
മറയൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ തകർന്നു. പത്തടിപ്പാലം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാന് മൂന്നു വീടുകളുടെ മുന്‍വശമാണ് തകർത്തത്. നാളുകളായി ഭീതി പടർത്തുന്ന ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂർ പത്തടിപ്പാലം കോളനിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഒറ്റയാന് കൊലവിളി നടത്തിയത്. കോളനി നിവാസി കൃഷ്ണന്റെ വീടിന്റെ വരാന്തക്ക് മുകളിലെ ഷീറ്റുകളും തൂണും, ഭിത്തിയുമടക്കം പൂർണമായും ആന തകർത്തു. അര മണിക്കൂറോളം ചിന്നംവിളിച്ച് കാട്ടാന കൃഷ്ണന്റെ വീടിനു സമീപത്ത് നിലയുറപ്പിച്ചു. […]
ഇന്ന് സുപ്രധാന ചര്‍ച്ച
ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു […]