India Kerala

കെ.എസ്.ആര്‍.ടി.സി; നടപടി സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പള പരിഷ്കരണത്തിനായി ത്രികക്ഷി കരാര്‍ രൂപീകരിക്കും. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു.

ശമ്പള വിതരണം കൃത്യമാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒരു മാസമായി സമരം നടത്തിയത്. സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിയുടെ ചേംബറിലാണ് യൂണിയന്‍ പ്രതിനിധികളുമായി ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയത്. ശമ്പളം വിതരണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി പറഞ്ഞു. ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ളവ നടപ്പാക്കാന്‍ ത്രികക്ഷി കരാര്‍ തയ്യാറാക്കും.

ഇ.ടി.എം വാങ്ങിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകും, കൂടുതല്‍ ബസുകള്‍ ഇറക്കും, ആശ്രിത നിയമനം നിയമപ്രകാരം നടത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയെ തുടര്‍ന്ന് ഭരണപക്ഷ തൊഴിലാളി സംഘടനകൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ റ്റി.ഡി.എഫ് ജനുവരി 20 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും. പിന്‍വലിച്ചിട്ടുണ്ട്