സംസ്ഥാനത്ത് പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. മില്‍മയുടെ സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. ലിറ്ററിന് മൂന്ന് രൂപ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കണമെന്നും മില്‍മ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് മേഖലാ യൂണിയനുകള്‍ മില്‍മയോട് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍ന്നത്.
പാല്‍വില ലീറ്ററിന് ആറുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മേഖല യൂണിയനുകള്‍ മില്‍മക്ക് ശിപാര്‍ശ നല്‍കിയിരുന്നത്. ഓണത്തിന് മുന്‍പ് പാല്‍വില ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ വില കൂടി, വേനല്‍ക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല് ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനക്ക് മില്‍മ ലക്ഷ്യമിട്ടത്.
പാല് വില കൂട്ടണമെന്ന ശിപാര്‍ശ മില്‍മ നല്കിയാലും അതിന് സര്‍ക്കാര്‍ അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാല്‍വില കൂട്ടേണ്ടെന്നും പ്രതിസന്ധി സര്‍ക്കാരിനെ അറിയിക്കാനും മില്‍മ തീരുമാനിച്ചത്.