India Kerala

സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

കോയമ്ബത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസില്‍ കോയമ്ബത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.